Rangavatharanathinte Rasashastram

Rangavatharanathinte Rasashastram (The Alchemy of Theatre) written by Dr Chandradasan, contains 18 essays on performance, in Malayalam.

രചിതപാഠത്തിൽ നിന്ന് രംഗപാഠത്തിലേക്ക് ഒരു നാടകം പരുവപ്പെടുന്നതെങ്ങിനെ എന്ന് വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അരങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയം, പുതിയ നാടകവേദിയുടെ സാംസ്കാരിക സാങ്കേതിക പരിസരം, കലയിലും രാഷ്ട്രീയത്തിലും നടക്കുന്ന ആഗോള പരിവർത്തനങ്ങൾ ഇന്ത്യൻ നാടകവേദിയിൽ സൃഷ്ടിക്കുന്ന ഭാവുകത്വ പരിണാമം, അതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായ രംഗാവതരണപഠനങ്ങളുടെ മികച്ച മാതൃകകളാണ്. നാടകവേദിയുടെ പ്രയോഗവും സൈദ്ധാന്തിക സമീപനങ്ങളും ഈ ലേഖനങ്ങളിൽ ഇഴചേർന്നു നിൽക്കുന്നു. ചന്ദ്രദാസൻ സംവിധായകനെന്ന നിലയിൽ രൂപപ്പെടുത്തിയവയും താൻ കണ്ട പാശ്ചാത്യ പൗരസ്ത്യ വേദിയിലെ പ്രഗൽഭരുടെ സൃഷ്ടികളും രൂപപ്പെട്ട വഴികൾ പ്രതിപാദിക്കുന്ന ലേഖന സമാഹാരമാണിത്. സ്റ്റാനിസ്ലാവ്സ്കി, ബ്രെക്ത്, അന്റോണിൻ അർതാഡ്, കാവാലം, ഹബീബ് തൻവീർ, അല്‍കാസി, ജി ശങ്കരപ്പിള്ള തുടങ്ങിയ നാടക പ്രതിഭകളുടെ രീതിശാസ്ത്രവും ചന്ദ്രദാസന്റെ തനതു വഴികളും സ്വാംശീകരിച്ച അവതരണ രസശാസ്ത്ര വായന ഒരു നാടക പ്രവർത്തകന്റെ ദർശനത്തെ നവീകരിക്കും. സി.ജെ.യുടെ ആ മനുഷ്യൻ നീതന്നെ, കാവാലത്തിന്റെ പൊറനാടി, ഭാസന്റെ കര്‍ണഭാരം, സി. എന്‍റെ ലങ്കാലക്ഷ്മി, ലിത്വാനിയയില്‍ ചെയ്ത ആഗ്ലെയും ക്ലിയോപാട്രയും, കർണാടകയില്‍ ചെയ്ത എച്ച്.എസ്. ശിവപ്രകാശിന്റെ മദുവേ ഹെണ്ണ് തുടങ്ങിയ നാടകാവതരണങ്ങളിലെ സമീപനങ്ങളും സവിശേഷതകളും മഹാഭാരത കഥകള്‍ ഇന്ത്യന്‍ നാടകവേദിയെ സ്വാധീനിച്ചതു എങ്ങിനെ, എന്നൊക്കെ വിശദമാക്കുന്ന അടങ്ങിയ ലേഖനങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്.

This book Rangavatharanathinte Rasashastram contains essays explaining how a play is fostered from the script to performance. The political influences of/on theatre, Social, Cultural, and the technical premises of the new theatre, the influence of Global transitions in art and politics in the evolution of the sensibility, practice, and aesthetical transitions in Indian theatre etc are discussed in these articles. These essays in which Practical and theoretical approaches are intertwined are excellent examples of performance studies that are rare in Malayalam. Rangavatharanathinte Rasashastram is a collection of essays that inscribe the ways in which Chandradasan’s work as a director and also about the works of the luminaries from the Western and Eastern stage to develop a stage language. Many articles that imbibe the methodology of theater geniuses like Stanislavski, Brecht, Antonin Artaud, Kavalam Narayana Panikkar, Habib Tanveer, G Sankara Pillai, and also Chandradasan’s own works, will renew the awareness of theatre in the reader.

Did you like this? Share it!

× How can I help you?